പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ അന്തരിച്ചു
വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. എന്നാൽ, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനല്ല.
ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മർദവും അനുഭവിച്ചിരുന്ന സ്ലേമാന്റെ വൃക്കകളിലൊന്ന് 2018-ൽ മാറ്റിവെച്ചിരുന്നു. മനുഷ്യവൃക്കയാണ് അന്നുപയോഗിച്ചത്. അതും പ്രവർത്തിക്കാതായതോടെയാണ് ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക വെച്ചത്.
മാസച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. മാസച്യുസെറ്റ്സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നൽകിയത്. ഹാനികരമായ പന്നി ജീനുകൾ നീക്കി ചില മനുഷ്യജീനുകൾ ചേർത്താണ് അത് മാറ്റിവെക്കലിന് സജ്ജമാക്കിയത്.