മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്

 മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ സ്ത്രീകളെ അക്രമിച്ചെന്ന പരാതിയിലാണ് കേസ്. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഡ്രൈവറും നടിയും മദ്യ ലഹരിയിൽ ആയിരുന്നുവെന്നും ആരോപണം ഉണ്ട്.

ഇന്നലെ അർധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടക്കുന്നത്. നടിയെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിസ്‌വി കോളേജിന് സമീപമുള്ള കാർട്ടർ റോഡിൽ നടിയുടെ കാർ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകൾക്കും കൊച്ചുമകൾക്കുമാണ് അപകടം ഉണ്ടായത്.

കാറിൽ നിന്നിറങ്ങിയ ഡ്രൈവർ ഇവരെ മർദിച്ചെന്നും പിന്നാലെ ഇവർ തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ കാറിനുള്ളിൽ നിന്ന് നടി ഇറങ്ങി വന്ന് അപകടത്തിൽ പെട്ടവരെ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു. തുടന്ന് നാട്ടുകാർ ഇടപെടുകയും നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതുമായ വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ അപകടത്തിൽ തനിക് യാതൊരു പങ്കും ഇല്ലെന്നും കാര്യങ്ങൾ അന്വേഷിക്കാൻ കാറിൽ നിന്നിറങ്ങിയ തന്നെ നാട്ടുകാർ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *