രത്തൻ ടാറ്റ അന്തരിച്ചു
രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ബ്രിച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. 1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ രത്തൻ ടാറ്റ 2012 ഡിസംബറിലാണ് വിരമിച്ചത്.