രാജ്യത്ത് ഓരോ ആഴ്‌ചയും അഞ്ച് ബലാത്സംഗ കൊലപാതകങ്ങൾ; എൻസിആർബി റിപ്പോർട്ട് ഞെട്ടിക്കുന്നത്
2017-2022 കാലയളവിൽ ഓരോ ആഴ്‌ചയും ശരാശരി അഞ്ച് ബലാത്സംഗ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.മൊത്തം 1,551 കേസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇത് വർഷത്തിൽ ശരാശരി 258 കേസുകളിൽ കൂടുതലായി ഉണ്ടാകുന്നുവെന്ന് കാണിക്കുന്നു.എൻസിആർബി അതിൻ്റെ വാർഷിക ‘ക്രൈം ഇൻ ഇന്ത്യ’ റിപ്പോർട്ടിൽ 2017 മുതൽ ബലാത്സംഗം/കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഒരു പ്രത്യേക വിഭാഗമായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
2018-ലാണ് ഏറ്റവും കൂടുതൽ ബലാത്സംഗം, കൊലപാതകം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടത് ,ഏറ്റവും കുറവ് 2020-ൽ.ആറുവർഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം യുപിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് (280). മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കർണാടക (79) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.
റിപ്പോർട്ട് പ്രകാരം കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് വിചാരണ പൂർത്തിയാക്കിയ 308 കേസുകളിൽ 65 ശതമാനം കേസുകളിൽ മാത്രമാണ്.