പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം തടവ്

പത്തനംതിട്ട: പോക്‌സോ കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്.
11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.