പ്രധാനമന്ത്രിയോടുള്ള ആരാധന വെളിപ്പെടുത്തി രൺബീർ കപൂർ; മോദി ഷാരൂഖ് ഖാനെ പോലെയെന്നും പരാമർശം

 പ്രധാനമന്ത്രിയോടുള്ള ആരാധന വെളിപ്പെടുത്തി രൺബീർ കപൂർ; മോദി ഷാരൂഖ് ഖാനെ പോലെയെന്നും പരാമർശം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാരൂഖ് ഖാനെ പോലെയെന്ന് രൺബീർ കപൂർ. മോദിയോടുള്ള തന്റെ ആരാധന തുറന്നു പറയുന്നതിനിടെയാണ് പരാമർശം. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഓരോരുത്തർക്കും അടുത്തുവന്ന് പെരുമാറിയ മോദിയുടെ സ്വഭാവ​ഗുണം പല വലിയ ആളുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന് രൺബീർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു. ഷാരൂഖ് ഖാൻ ഇതുപോലൊരാളാണ്. ഇങ്ങനെയുള്ള ഒരുപാട് മഹാന്മാരുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഏതാനും വർഷങ്ങൾക്കുമുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചുള്ള ഒരു നിമിഷം ഓർത്തെടുത്തുകൊണ്ടാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയേക്കുറിച്ച് രൺബീർ കപൂർ പറഞ്ഞത്. വലിയ ഒരു പ്രാസം​ഗികനാണ് മോദിയെന്ന് രൺബീർ അഭിപ്രായപ്പെട്ടു.

“നാലഞ്ച് വർഷം മുൻപ് ഞങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. നിങ്ങളദ്ദേഹത്തെ ടി.വിയിൽ കണ്ടിട്ടുണ്ടാവും. സംസാരിക്കുന്നതും കണ്ടിട്ടിരിക്കും. വലിയ ഒരു പ്രാസം​ഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്. അദ്ദേഹം ‍ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോ​ഗ്യത്തേയും ചികിത്സയേയുംകുറിച്ച് പ്രധാനമന്ത്രി എടുത്തുചോദിച്ചു. ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്.” രൺബീറിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *