അച്ഛൻ മകൾ ബന്ധത്തിന്റെ ഊഷ്മള അടയാളം; റാഹയുടെ പേര് ടാറ്റൂ ചെയ്ത് രൺബിർ കപൂർ

 അച്ഛൻ മകൾ ബന്ധത്തിന്റെ ഊഷ്മള അടയാളം; റാഹയുടെ പേര് ടാറ്റൂ ചെയ്ത് രൺബിർ കപൂർ

ബോളിവുഡിലെ താരദമ്പതികളാണ് ആലിയഭട്ടും രൺബിർ കപൂറും. ഇവരുടെ മകൾ റാഹയും സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന കൊച്ചുതാരമാണ്. പിതാവ്‍ രൺബിർ കപൂറിനൊപ്പമുള്ള കുട്ടി റാഹയുടെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ മകളുടെ പേര് ടാറ്റൂ ചെയ്തിരിക്കുകയാണ് രൺബിർ കപൂർ.

https://www.instagram.com/aalimhakim/p/C78d_3BNj4a

തോളിൽ മകളുടെ പേര് ടാറ്റു ചെയ്തിരിക്കുന്ന രൺബിർ കപൂറിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. ഹെയർസ്റ്റൈലിസ്റ്റ് ആലംഹക്കിം പങ്കുവച്ച രൺബിർ കപൂറിന്റെ ചിത്രങ്ങളിലൊന്നിലാണ് റാഹയുടെ പേര് ടാറ്റൂ ചെയ്ത ഫോട്ടോ ഉള്ളത്. ‘‘ഹെയർകട്ട് ചെയ്ത ശേഷം രൺബിർ കപൂർ. എന്റെ ഹെയർകട്ട്സിനു ശേഷം ഫോട്ടോ പകർത്താൻ എപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു. ഹെയർഡ്രസ്സിങ്ഹിനു പുറമേ ഫൊട്ടോഗ്രഫി, ഇന്റീരിയർ ഡിസൈനിങ് തുടങ്ങി നിരവധി ഹോബികൾ എനിക്കുണ്ട്. കലയും ഗ്ലാമറുമായി ബന്ധപ്പെട്ട എന്തും എന്നെ ആകർഷിക്കാറുണ്ട്. ഈ ചിത്രങ്ങൾ അങ്ങനെ പകർത്തിയതാണ്.’’ എന്ന കുറിപ്പോടെയാണ് ആലംഹക്കിം രൺബിറിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.

കറുപ്പ് ബാത്ത്റോബാണ് രൺബിറിന്റെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്ന വിധം കറുപ്പ് സൺഗ്ലാസും വച്ചാണ് താരം ഫോട്ടോയ്ക്ക് പോസ്ചെയ്തിരിക്കുന്നത്. ആദ്യമായാണ് മകളുടെ പേരുള്ള ടാറ്റൂ രൺബിർ പരസ്യമാക്കുന്നത്. ചിത്രങ്ങൾക്കു താഴെ ബോബിഡിയോൾ, അർജുൻ കപൂർ, ബിപാഷ ബസു തുടങ്ങിയ താരങ്ങളടക്കം നിരവധിപേർ കമന്റുകളുമായി എത്തി.

‘മനോഹരം’ എന്നാണ് ചിലർ ചിത്രത്തിനു കമന്റ് ചെയ്തത്. അച്ഛൻ മകൾ ഉഷ്മള ബന്ധത്തിന്റെ അടയാളമാണ് ഈ ടാറ്റൂ എന്ന് കമന്റ് ചെയ്തവരും ഉണ്ട്. ‘ഡാഡി കപൂർ’ എന്നും പലരും കമന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *