സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറ‍ഞ്ച് അല‍ര്‍ട്ട്. മറ്റു ജില്ലകളിൽ യെല്ലോ അല‍ര്‍ട്ടാണ്. കേരളത്തിൽ നാളെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

റെഡ് അലർട്ട്
19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഓറഞ്ച് അലർട്ട്
18-05-2024: തിരുവനതപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്
19-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
20-05-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം
21-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

22-05-2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി

Leave a Reply

Your email address will not be published. Required fields are marked *