കനത്ത മഴ: ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
തൊടുപുഴ: കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി.
കനത്ത മഴ പെയ്തതോടെ നാടുകാണിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിലുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി.