റെയിൽവേയിൽ ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം; അപേക്ഷിക്കേണ്ടതിങ്ങനെ
റെയിൽവേയിൽ ജോലി നേടാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ. എഇഇ സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
45 വയസാണ് ഉയർന്ന പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും. ജൂൺ 5 വരെ അപേക്ഷിക്കാം.
യോഗ്യത-സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, അല്ലെങ്കിൽ മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 60 ശതമാനം മാർക്ക് നേടിയിരിക്കണം.കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഡിസൈൻ അസിസ്റ്റന്റ്-ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഐടിഐ. ഓട്ടോകാഡ് അറിഞ്ഞിരിക്കണം. കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
ടെക്നിക്കൽ അസിസ്റ്റന്റ്/ഇലക്ട്രിക്കൽ- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഐടിഐ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനം/അറ്റകുറ്റപ്പണി/പരിപാലനം എന്നിവയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം.
എഇഇ-മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അംഗീകൃത (എഐസിടിഇ) സർവകലാശാലയിൽ നിന്നുള്ള ഇലക്ട്രോണിക്സ്/മെക്കാനിക്കൽ ഡിപ്ലോമ. ആറ് വർഷത്തെ പ്രവൃത്തിപരിചയം.