50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റിലായ പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകർക്ക് ഉപാധികളോടെ തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. നിയമസഭ മാർച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർ അറസ്റ്റിലായിരുന്നു.
50000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇവർക്കെതിരായ പൊലിസ് റിപ്പോർട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നും പാസ്പോർട്ട് ഉള്ളവർ മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും ഉപാധിയിൽ പറയുന്നു.