മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം. അഞ്ചുഘട്ടങ്ങളിലായി മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന് രാഹുൽ ആരോപിക്കുന്നു. 5 ഘട്ടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരവും രാഹുൽ ഗാന്ധി ലേഖനത്തിൽ പറയുന്നുണ്ട്. വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള അട്ടിമറി ആവർത്തിക്കുമെന്നും രാഹുൽ പറയുന്നു.