പെരുമ്പാമ്പ് പേടിച്ചോടിക്കയറിയതോ മാവിൽ; ഒടുവിൽ ‘മാർക്ക്’ പ്രവർത്തകർ വരേണ്ടി വന്നു താഴെയിറക്കാൻ

 പെരുമ്പാമ്പ് പേടിച്ചോടിക്കയറിയതോ മാവിൽ; ഒടുവിൽ ‘മാർക്ക്’ പ്രവർത്തകർ വരേണ്ടി വന്നു താഴെയിറക്കാൻ

കണ്ണൂർ: പാമ്പിനെ പേടിച്ചോടുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ നാട്ടുകാരെ പേടിച്ചോടി കയറിയിരിക്കുകയാണ് ഇവിടെ ഒരു പാമ്പ്. പുഴാതി ഹൗസിങ് കോളനി ജങ്‌ഷനിലെ ആളൊഴിഞ്ഞ പറമ്പിലെ മാവിൽ ദിവസങ്ങൾക്ക് മുമ്പേയാണ് ഒരു പാമ്പ് കയറിപ്പറ്റിയത്. എന്നാൽ പാമ്പിനെ കണ്ട് നാട്ടുകാർ ഭീതിയിലായി. മൂന്നുമീറ്റർ നീളവും 20 കിലോയോളം ഭാരവുമുണ്ട് പാമ്പിന്.

‘മാർക്ക്’ സംഘടനാ പ്രവർത്തകരെത്തിയാണ് പാമ്പിനെ താഴെയിറക്കിയത്.മാർക്ക് പ്രവർത്തകരായ ബക്കളം സ്വദേശി ഷാജി, സഹായി സന്ദീപ് ചക്കരക്കൽ എന്നിവർ ചേർന്നാണ് പാമ്പിനെ മരത്തിൽ കയറി പിടികൂടിയത്. മാർക്ക് ജോ. സെക്രട്ടറി റിയാസ് മാങ്ങാട് നേതൃത്വം നൽകി.

ദിവസങ്ങളായുള്ള ആശങ്ക മാറിയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *