5,000 രൂപ കൈക്കൂലി വാങ്ങി; പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ

 5,000 രൂപ കൈക്കൂലി വാങ്ങി; പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷാണ് പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 5,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി.

ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് രതീഷ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കെട്ടിട ഉടമ വിജിലന്‍സിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം പരാതിക്കാരന്‍ പണം കൈമാറുകയും ഇതിനുപിന്നാലെ എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പി. സി.ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ജൂനിയര്‍ സൂപ്രണ്ടിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *