ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ച; അറിയാം 2025ലെ പൊതു അവധി ദിനങ്ങള്‍
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട ആറ് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.
മാര്‍ച്ച് 14 വെള്ളി (ഹോളി) ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും. ജനുവരി 26- റിപ്പബ്ലിക് ദിനം, ഏപ്രില്‍ 20 – ഈസ്റ്റര്‍, ജൂലായ് 6- മുഹറം, സെപ്റ്റംബര്‍ 7 -നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 14- ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 – ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. ഏറ്റവും കൂടുതല്‍ അവധികള്‍ സെപ്റ്റംബറില്‍ ആണ്.
ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവര്‍ഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്.
2025 ലെ അവധി ദിവസങ്ങള്‍
ജനുവരി
മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായര്‍
ഫെബ്രുവരി
ശിവരാത്രി: ഫെബ്രുവരി – 26 – ബുധന്‍
മാര്‍ച്ച്
ഈദ്-ഉല്-ഫിത്തര്‍: മാര്‍ച്ച് – 31 – തിങ്കള്‍
ഏപ്രില്‍
ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആര് അംബേദ്കര്‍ ജയന്തി,
പെസഹ വ്യാഴം- 17 – വ്യാഴം,
ദുഃഖ വെള്ളി- 18- വ്യാഴം,
ഈസ്റ്റര്‍ – 20- ഞായര്‍
മേയ്
മേയ് ദിനം: 01 – വ്യാഴം
ജൂണ്‍
ബക്രീദ്: 06 – വെള്ളി
ജൂലൈ
മുഹറം: 06- ഞായര്‍
കര്‍ക്കടക വാവ്: 24 – വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബര്‍
ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായര്‍
ശ്രീകൃഷ്ണ ജയന്തി: 14 – ഞായര്‍
ശ്രീനാരായണഗുരു സമാധി: 21- ഞായര്‍
ഒക്ടോബര്‍
മഹാനവമി: 01 – ബുധന്‍
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കള്‍
ഡിസംബര്‍
ക്രിസ്മസ് : 25 – വ്യാഴം
നെഗോഷ്യബില്‍ ഇന്‍സ്ട്രുമെന്റ് അനുസരിച്ചുള്ള അവധി ദിവസങ്ങള്‍
ഫെബ്രുവരി 20ശിവരാത്രി, ഈദുല്‍ ഫിത്ര്, ഏപ്രില്‍ 14- വിഷു, അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 18- ദുഃഖവെള്ളി, മേയ് 1 – മേയ് ദിനം, ജൂണ്‍ ആറ് – ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, സെപ്റ്റംബര്‍ 4- ഒന്നാം ഓണം, സെപ്റ്റംബര്‍ 5 – തിരുവോണം, നബിദിനം. ഒക്ടോബര്‍ 1 മഹാനവമി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, വിജയദശമി, ഒക്ടോബര്‍ 20 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്
നിയന്ത്രിത അവധി
മൂന്ന് നിയന്ത്രിത അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.