വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസിയിൽ പ്രധാനമന്ത്രി പിന്നിൽ. 6000 വോട്ടിന് പിന്നിൽ.എന്നാൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡ് ആണ് കാണുന്നത്. ബിജെപി 258 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 189 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസ് 80 സീറ്റിലും സമാജ് വാദി പാര്‍ട്ടി 13 സീറ്റിലും ഡിഎംകെ 22 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടത്തും സിപിഎം 9 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 11 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു.
ടിഡിപി 15 സീറ്റിലും ജെഡിയു 13 സീറ്റിലും ബിജെഡി 8 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, എഐഎഡിഎംകെ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.