പ്രവാസികളുടെ ഒരു വലിയ തലവേദനക്ക് പരിഹാരമായി; ഇനി വളർത്തു മൃഗങ്ങളെ ഓർത്തു വിഷമിക്കണ്ട

 പ്രവാസികളുടെ ഒരു വലിയ തലവേദനക്ക് പരിഹാരമായി; ഇനി വളർത്തു മൃഗങ്ങളെ ഓർത്തു വിഷമിക്കണ്ട

ദുബായ്: അരുമ മൃ​ഗങ്ങളെ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. പട്ടിയോ,പൂച്ചയോ, പക്ഷികളോ തുടങ്ങി അങ്ങേയറ്റം പാമ്പുകളെയും സിംഹത്തെയും വരെ ഓമനിച്ച് വളർത്തുന്നവർ ​ഗൾഫ് നാടുകളിലുണ്ട്. എന്നാൽ, ​ഗൾഫിലെ പ്രവാസികൾക്ക് പലപ്പോഴും ഇത്തരം അരുമ മൃ​ഗങ്ങളെയോ പക്ഷികളെയോ വീട്ടിൽ വളർത്താൻ സാധിക്കാറില്ല. അവധിക്ക് നാട്ടിൽ പോകുന്ന സമയത്തും ബിസിനസ് ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്രകൾ വേണ്ടിവരുന്ന സമയത്തുമെല്ലാം ഇത്തരം അരുമ മൃ​ഗങ്ങളെ പരിപാലിക്കാനാകില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്നമായി ഉയർന്നുവരാറുള്ളത്.

വളർത്തുമൃഗങ്ങൾ വീട്ടിലുണ്ടെങ്കിൽ ഇത്തരം യാത്രകൾക്ക് ഏറെ ബുദ്ധിമുട്ടാണുണ്ടാകുന്നത്.
ഇനി അവരെക്കൂടി യാത്രയിൽ കൂട്ടാമെന്നു വച്ചാൽ അതിനു കടമ്പകളേറെ കടക്കണം പല ഹോട്ടലുകളിലും അരുമ മൃഗങ്ങളെ അനുവദിക്കണമെന്നില്ല ആവശ്യമായ രേഖകൾ നേടാൻ ബുദ്ധിമുട്ടുകളേറെയാണ് . അതിനാൽത്തന്നെ ഗത്യന്തരമില്ലാതെ പലരും അവരുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുകയാണ് പതിവ്. എന്നാൽ, ഇതിന്റെ പേരിൽ ഇനി പെറ്റ്സിനെ വാങ്ങാതിരിക്കേണ്ട. പ്രവാസികൾക്ക് ​ദീർഘദൂര യാത്രകൾ പോകുന്ന സമയത്ത് ഇവയെ പരിപാലിക്കാൻ ഒന്നിലേറെ വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം..

പെറ്റ് ഹോട്ടലുകൾ

നിങ്ങളുടെ അരുമകളെ ഹോട്ടലിലെ ജീവനക്കാർ സുരക്ഷിതരായി നോക്കിക്കൊള്ളും. ചില പെറ്റ് ഹോട്ടലുകൾ സ്‌പെഷ്യലൈസ്ഡ് പ്രോഗ്രാമുകൾ, റെഗുലർ ഫീഡിംഗ് ഷെഡ്യൂളുകൾ, പ്ലേടൈം, കൂടാതെ ഗ്രൂമിംഗ് സേവനങ്ങൾ എന്നിവയും വളർത്തു മൃഗങ്ങൾക്ക് നൽകുന്നു. അതായത് നിങ്ങൾ അവിടെ അവധി ആഘോഷിക്കുമ്പോൾ അവരും ഇവിടെ അവരുടേതായ രീതിയിൽ അവധിക്കാലം ആഘോഷിക്കാമെന്ന് ചുരുക്കം.

ഓൺലൈൻ കമ്മ്യൂണിറ്റികൾ

പെറ്റ് ഹോട്ടലുകൾ ഓൺലൈനിൽ തിരയുന്നത് എളുപ്പമാണ്. എന്നിരുന്നാലും പെറ്റ്സുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ കമ്മ്യൂണിറ്റിയിൽ അംഗമായാൽ ഏത് പെറ്റ് ഹോട്ടലുകളാണ് നല്ല സേവനം നൽകുന്നതെന്നടക്കമുള്ള ഒരുപാട്‌ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.uaeഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്ത് വളർത്തുമൃഗ സംരക്ഷണത്തിനായി ഉണ്ടാക്കിയിരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾ ദുബായിലാണ് താമസിക്കുന്നതെങ്കിൽ, ‘ഫ്രീ പെറ്റ് സിറ്റിംഗ് ആൻഡ് ടെമ്പററി ഫോസ്റ്ററിംഗ് ദുബായ് യു എ ഇ ഗ്രൂപ്പിൽ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ചേരാം. ഈ ഗ്രൂപ്പിൽ ആയിരത്തിലധികം അംഗങ്ങളുണ്ട്. ‘ഫ്രീ പെറ്റ് സിറ്റിംഗ് ആൻഡ് ടെമ്പററി ഫോസ്റ്ററിംഗ് അബുദാബി യു എ ഇ ഗ്രൂപ്പിൽ രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്.

അതേസമയം, നിങ്ങൾക്ക് ഒരു നായ ഉണ്ടെങ്കിൽ, 27,700 അംഗങ്ങളുള്ള ‘ഡോഗ് ലവേഴ്സ് ഇൻ യുഎഇ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാം. ഇത്തരം കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ വീട് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സുകൾ, അവയുടെ സുരക്ഷയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ഉപദേശം, എന്തൊക്കെ ഭക്ഷണങ്ങൾ അവയ്ക്ക് നൽകണം, നൽകിക്കൂട എന്നൊക്കെയുള്ള ടിപ്സുകൾ ഇത്തരം ഗ്രൂപ്പുകൾ വഴി നിങ്ങൾക്ക് ലഭിക്കും.

സുഹൃത്തിനോട് ചോദിക്കാം

നിങ്ങളുടെ സൗഹൃ​ദവലയത്തിൽ പെറ്റ്സിനെ ഇഷ്ടപ്പെടുന്ന ഒന്നിലധികം ആളുകളുണ്ടാകാം. അത്തരം ആളുകളെ നേരത്തേ തിരിച്ചറിഞ്ഞുവച്ചാൽ നിങ്ങളുടെ യാത്രാ സമയങ്ങളിൽ അരുമ മൃ​ഗങ്ങളെ അവരെ ഏൽപ്പിച്ച് പോകാം. ഈ മാർ​ഗത്തിന് ചിലവ് കുറവാണ് എന്ന് മാത്രവുമല്ല, സുഹൃത്തിന് ചെറിയൊരു സന്തോഷം നൽകാനും നിങ്ങൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *