രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി പ്രണിത; നിറവയർ ചിത്രങ്ങൾ പങ്കുവച്ച് താരം…
ആരാധകർ ഏറെയുള്ള നടിയാണ് പ്രണിത സുഭാഷ്. ഇപ്പോഴിതാ വീണ്ടും ഗർഭിണിയായ വിവരം പങ്കുവയ്ക്കുകയാണ് താരം. നിറവയർ കാണിക്കുന്ന ചിത്രങ്ങൾ ഇതിനോടകം നടിയുടെ ആരാധകർ ഏറ്റെടുത്തു തുടങ്ങി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ഡെനിം പാന്റിനൊപ്പം കറുത്ത ടി-ഷർട്ട് ധരിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം “റൗണ്ട് 2… പാന്റ്സ് ഇനി ചേരില്ല’’ എന്നും പ്രണിത കുറിച്ചു. തെന്നിന്ത്യൻ സിനിമയിൽ സജീവമായി താരം 2021–ലാണ് വ്യവസായിയായ നിതിൻ രാജുവിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള ഒരു മകളുണ്ട്.
2010–ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ പോർക്കിയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണിത സുഭാഷ്. അടുത്തിടെ രമണ അവതാര എന്ന കന്നഡ ചിത്രത്തിലാണ് നടി അഭിനയിച്ചത്. വികാസ്, വിനയ് പമ്പാത്തി എന്നിവർ ചേർന്നു സംവിധാനം ചെയ്ത ചിത്രം ഒരു റൊമാൻ്റിക് കോമഡി ഡ്രാമയായിരുന്നു.
2012-ൽ പുറത്തിറങ്ങിയ ഭീമാ തീരദള്ളി എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം. സിദ്ധാർത്ഥ്, മഹേഷ് ബാബു, ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം പ്രണിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ദിലീപിന്റെ തങ്കമണി കൊലക്കേസ് എന്ന ചിത്രത്തിലും പ്രണിത സുഭാഷ് അഭിനയിച്ചിട്ടുണ്ട്.