വളരെ പ്രധാനപ്പെട്ട ആ ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു, വെയിറ്റ് ചെയ്യണ്ടി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രഭാസ്

 വളരെ പ്രധാനപ്പെട്ട ആ ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു, വെയിറ്റ് ചെയ്യണ്ടി, സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രഭാസ്

ഏറെക്കാലമായി ആരാധകര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന വിഷമയമാണ് പ്രഭാസിന്റെ വിവാഹം. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ ജീവിത സഖിയായി ആര് വരും എന്ന ചോദ്യവും സംസാരവും വളരെ സജീവമായിരുന്നു. അനുഷ്‌ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണ് എന്നും, ഉടന്‍ വിവാഹിതരാകും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നിന്നു. പക്ഷേ തങ്ങള്‍ക്കിടയില്‍ അങ്ങനെയൊന്നില്ല, സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് ആ ഗോസിപ്പ് രണ്ടു പേരും അവസാനിപ്പിച്ചു.

എന്ത് തന്നെയായാലും പ്രഭാസിന്റെ ഒരു സിനിമ റിലീസിനെക്കാള്‍ ആരാധകര്‍ കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്തയാണ്, കല്യാണം എപ്പോള്‍ എന്നത്.
അവസാനം അതിന്റെ ഉത്തരം എന്ന് സംശയിപ്പിക്കുന്ന വിധം ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ പ്രഭാസ്. ‘പ്രിയപ്പെട്ടവരെ, അവസാനം വളരെ പ്രധാനപ്പെട്ട ആ ഒരാള്‍ ജീവിതത്തിലേക്ക് വരുന്നു. വെയിറ്റ് ചെയ്യണ്ടി (കാത്തിരിക്കൂ)’ എന്നാണ് പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

മിനിട്ടുകള്‍ക്കകം ആ സ്റ്റോറി വൈറലാകുകയും ചെയ്തു. ജീവിതത്തിലേക്ക് ഒരാള്‍ വരുന്നു എന്ന് പറഞ്ഞുകഴിഞ്ഞാല്‍ തീര്‍ച്ചയായും അത് പ്രഭാസിന്റെ പങ്കാളി തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. ആരാണ് ആ ഒരാള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍. നടിയായിരിക്കുമോ എന്ന സംശയം ശക്തമായിട്ടുണ്ട്. പ്രണയമാണോ, അതോ വീട്ടുകാര്‍ കണ്ടെത്തിയതാണോ എന്നാണ് വേറെ ചിലരുടെ സംശയം.

പ്രഭാസിന്റെ കല്‍കി 2898 എഡി എന്ന ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. സയന്‍സ് ഫിക്ഷന്‍ സ്റ്റോറിയായ കല്‍കി നാഗ അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ജൂണ്‍ 27 ന് സിനിമ റിലീസ് ചെയ്യും. അതിന് മുന്‍പ് പ്രഭാസിന്റെ വിവാഹക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *