എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം: ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സെപ്റ്റംബര്‍ 29 ന് രാത്രിയില്‍ ദീര്‍ഘനേരം വൈദ്യുതി തടസം ഉണ്ടായ സംഭവത്തില്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡിഎസ് ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായി.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വമായ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.