ശ്രീധരന്‍ പിള്ളയുടെ മുന്‍ ഗണ്‍മാന്‍; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങല്‍ തെക്കേമനയില്‍ ശ്യാംലാല്‍ (29) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്നു രാവിലെ എട്ടു മണിയോടെ കോഴിക്കോട് ബസ് സ്റ്റാന്‍ഡിലേക്ക് ബസില്‍ പോകുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഗണ്‍മാന്‍ ആയിരുന്നു. സിപിഎം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗമായ രാജന്റെ മകനാണ്.