പതിനാലു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും
പരപ്പനങ്ങാടി: പിതാവ് പതിനാലു വയസുകാരിയായ മകളെ ലൈം ഗികമായി പീഡിപ്പിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ആണ് സംഭവം. കേസിൽ പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും ജഡ്ജി ഫാത്തിമാ ബീവി ശിക്ഷ വിധിച്ചു.
വീട്ടിൽ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം മറച്ചുവച്ച അമ്മയ്ക്കും മുത്തശിക്കും10,000 രൂപ വീതം പിഴയും ശിക്ഷവിധിച്ചു. പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്.
തിരൂരങ്ങാടി പൊലീസ് 2020 മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020 മെയ് 21നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പിതാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പിതാവിന് വിവിധ വകുപ്പുകളിലായാണ് 139 വര്‍ഷം കഠിനതടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമാ മാലിക് ഹാജരായി.