സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; തിരൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണില്ല; പൊലീസിൽ പരാതി നൽകി കുടുംബം

 സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; തിരൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ കാണില്ല; പൊലീസിൽ പരാതി നൽകി കുടുംബം

മലപ്പുറം: തിരൂരിൽ സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. വിദ്യാർത്ഥിയെ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡാനിഷ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *