ഐപിഎല്‍; ഈ 5 താരങ്ങള്‍ കളിച്ചത് ഒരു ടീമില്‍ മാത്രം!

 ഐപിഎല്‍; ഈ 5 താരങ്ങള്‍ കളിച്ചത് ഒരു ടീമില്‍ മാത്രം!

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ മഹേന്ദ്ര സിങ് ധോനി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, വെസ്റ്റ് ഇന്‍ഡീസ് മിസ്ട്രി സ്പിന്നര്‍ സുനില്‍ നരെയ്ന്‍ എന്നിവര്‍ ഇതുവരെ ഒറ്റ ടീമില്‍ മാത്രമാണ് കളിച്ചത്. ദീര്‍ഘ നാള്‍ ഇവര്‍ ടീമുകളിലെ സ്ഥാനം നിലനിര്‍ത്തി.

1. സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാള്‍. മുംബൈ ഇന്ത്യന്‍സ് നായകനായി 2008ല്‍ പ്രഥമ ഐപിഎല്ലില്‍ ടീമില്‍. പിന്നീട് 2013 വരെ മുംബൈ ടീമില്‍. 2013ല്‍ കിരീട നേട്ടത്തോടെ പിടിയിറക്കം.

2. മഹേന്ദ്ര സിങ് ധോനി

ഇതിഹാസ ഇന്ത്യന്‍ നായകന്‍. പ്രഥമ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി തുടങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും കഴിഞ്ഞ ഐപിഎല്‍ വരെ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകം. 5 തവണ ഐപിഎല്‍ കിരീടം. (ചെന്നൈയ്ക്ക് 2 വര്‍ഷം വിലക്ക് വന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമില്‍ കളിച്ചു. ഈ ടീം 2 സീസണ്‍ മാത്രമാണ് കളിച്ചത്. ചെന്നൈ ടീം തിരിച്ചെത്തിയതോടെ വീണ്ടും ടീമിനൊപ്പം)

3. വിരാട് കോഹ്‌ലി

2008ലെ പ്രഥമ ഐപിഎല്ലില്‍ അണ്ടര്‍ 19 താരങ്ങളുടെ ലേലത്തിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമില്‍. കഴിഞ്ഞ ഐപിഎല്‍ വരെ ആര്‍സിബിക്കൊപ്പം. കിരീട നേട്ടമില്ല. എന്നിട്ടും കോഹ്‌ലി ടീമിന്റെ അവിഭാജ്യ ഘടകമായി നില്‍ക്കുന്നു.

4. ഋഷഭ് പന്ത്

2016ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തി. 19 വയസുള്ളപ്പോഴാണ് താരം ടീമിലെത്തിയത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍. കിരീട നേട്ടമില്ല.

5. സുനില്‍ നരെയ്ന്‍

2012 മുതല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെ സാന്നിധ്യം. കെകെആറിനെ 3 ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ ഏറ്റവും നിര്‍ണായക സ്ഥാനത്ത് നില്‍ക്കുന്ന താരവും നരെയ്ന്‍ തന്നെ. ഇക്കഴിഞ്ഞ സീസണില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി. 3 തവണ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള താരമായും മാറി.

Leave a Reply

Your email address will not be published. Required fields are marked *