പൊലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂര്‍: പൊലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോട് ചങ്ങാത്തം കൂടണം, ആരോട് കൂടരുത് എന്നതില്‍ തികഞ്ഞ ജാഗ്രത വേണം മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനം സുതാര്യം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന സിപിഒമാരുടെ പാസിങ് ഔട്ട് പരേഡില്‍ സെല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനു പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്‌പെന്റ് ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
തൃശൂരിലെ കേരള പൊലീസ് അക്കാദമിയിയില്‍ നിന്നും 448 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായത്. പൊലീസ് സേനയില്‍ വനിതാ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് സേനയ്ക്കുള്ളില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഫിലും, എം ടെക്കും, ബിടെക്കും ഉള്‍പ്പെടെ ഉന്നത ബിരുദങ്ങള്‍ നേടിയ നിരവധി പേര്‍ പുതിയ ബാച്ചിലുണ്ട്. സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍, പൊലീസ് അക്കാദമി ഡയറക്ടര്‍ എഡിജിപി പി വിജയന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു