പെട്രോൾ – ഡീസൽ വില കുറച്ചു; പുതിയ നിരക്കുകൾ ഇങ്ങനെ
മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് മഹാരാഷട്ര സര്‍ക്കാര്‍. ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും. പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്.
സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
പരുത്തി, സോയാബീന്‍ വിളകള്‍ക്ക് ഹെക്ടറിന് 5,000 രൂപവീതം ബോണസും നല്‍കും. 2024 ജൂലായ് ഒന്നിന് ശേഷം ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച് രൂപ ബോണസ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും പവാര്‍ പറഞ്ഞു.