തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; യാത്രക്കാർക്ക് പരിക്ക്

 തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി; യാത്രക്കാർക്ക് പരിക്ക്

മൊറാദാബാദ്: ട്രെയിനിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് പരിക്കേറ്റു. ചാടിയ 12 പേരിൽ 6 പേർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതിന് പിന്നാലെ ഓടുന്ന ട്രെയിനിൽ നിന്നും യാത്രക്കാർ ചാടുകയായിരുന്നു. ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്.

ഹൗറ – അമൃത്‌സർ മെയിൽ ട്രെയിനിന്റെ ജനറൽ കോച്ചിലെ യാത്രക്കാരാണ് ബിൽപുർ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് തീപിടിച്ചുവെന്ന് തെറ്റിദ്ധരിച്ചത്. ട്രെയിനിലുണ്ടായിരുന്ന ഒരാൾ കോച്ചിലെ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതോടെ ട്രെയിനിന് തീപിടിച്ചുവെന്ന് കരുതി സ്ത്രീകളടക്കമുള്ള യാത്രക്കാർ പുറത്തേക്ക് ചാടുകയായിരുന്നു.

ട്രെയിൻ നിർത്താൻ അപായച്ചങ്ങല വലിച്ചെങ്കിലും പെട്ടെന്ന് നിൽക്കാതെ വന്നതോടെയാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *