പാർട്ടിയിൽ തർക്കം; ബിജെപി നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയിൽ

പാലക്കാട്: ബിജെപി നേതാവിൻറെ ബൈക്ക് കത്തിനശിച്ച നിലയിൽ. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിലാണ് സംഭവം. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേംരാജിന്റെ ബൈക്കാണ് ഇന്നലെ അർധരാത്രിയോടെ കത്തിനശിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
പാർട്ടിയിൽ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് സംഭവം. പ്രേംരാജും ബിജെപിയുടെ മറ്റൊരു ഭാരവാഹിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ പ്രേംരാജിൻറെ ബസ് കത്തിക്കുമെന്ന് ഭാരവാഹി ഭീഷണിപ്പെടുത്തിയെന്നും പ്രേംരാജ് പറഞ്ഞു. പിന്നാലെയാണ് വീടിന് മുന്നിൽ നിർത്തിയ ബൈക്ക് കത്തിച്ചത്.