സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്

ഊട്ടി: സിനിമാ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക് പറ്റി. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സൂര്യ 44ന്റെ ചിത്രീകരണത്തിനിടയിൽ ആണ് സംഭവം. ഊട്ടിയിൽ നടന്ന ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടന് പരിക്ക് പാടുകയായിരുന്നു. താരത്തിന് ചെറിയ പരിക്കാണ് പറ്റിയതെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ അറിയിച്ചു.
‘പ്രിയപ്പെട്ട ആരാധകരെ ഇത് ചെറിയ പരിക്കാണ്. ആശങ്കപ്പെടേണ്ടതില്ല. സൂര്യ അണ്ണന് കുഴപ്പമൊന്നുമില്ല,’ എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കുറച്ചു ദിവസത്തെ വിശ്രമമെടുക്കാൻ താരത്തോട് നിർദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന് ചിത്രമാണ് സൂര്യ 44. സിനിയമയുടെ രണ്ടാം ഷെഡ്യൂളാണ് ഊട്ടിയിൽ പുരോഗമിക്കുന്നത്. ‘ലവ് ലാഫ്റ്റര്‍ വാര്’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍.
സൂര്യ 44-ൽ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.