ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ജോർദാനിലേക്ക്

 ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ജോർദാനിലേക്ക്

സ്കറ്റ്: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് ജോർദാനിലേക്ക്. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി റോയൽ ഓഫീസ് മന്ത്രി, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സെയ്ദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി,ജോർദാനിലെ ഒമാൻ സ്ഥാനപതി ശൈഖ് ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഒജൈലി എന്നിവരടങ്ങുന്ന എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദിനെ അനുഗമിക്കും.

ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന് മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അതിനുള്ള മാർഗങ്ങളും, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ചും നിലവിൽ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കൾ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *