യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം; അസഭ്യം പറച്ചിലും ആക്രോശവും വീഡിയോയിൽ പകർത്തി; പിന്നീട് സംഭവിച്ചത് കണ്ടോ

ബെംഗളുരുവിൽ യുവതിക്കുനേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അക്രമം. ഒല ക്യാബ് ബുക്ക് ചെയ്ത യുവതിക്കു നേരെയാണ് ആക്രമണം നടന്നത്.ബുക്ക് ചെയ്ത റൈഡ് കാൻസൽ ചെയ്തതിനാണ് യുവതിക്കുനേരെ അക്രമം അഴിച്ചുവിട്ടത്. ഇവരെ അസഭ്യം പറയുകയും വീഡിയോ എടുത്ത സുഹൃത്തായ യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചു.
“അബദ്ധത്തിന്റെ പേരിൽ നിങ്ങൾക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. നിന്റെ തന്തയാണോ ഗ്യാസ് നിറയ്ക്കാൻ പണം നൽകുന്നത്. ഞാൻ പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും നീ റൈഡ് കാൻസൽ ചെയ്തില്ലേ എന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പരാതി നൽകുമെന്ന് പറയുമ്പോൾ. നമുക്ക് ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്നും നീ എന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും” ഡ്രൈവർ പറയുന്നത് കേൾക്കാം. യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ഒല ക്യാബിൽ യുവതിയും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. എന്നാൽ ഇതിൽ ആദ്യമെത്തിയ ഓട്ടോയിൽ ഇരുവരും കയറുകയും മറ്റേ ഓട്ടോ കാൻസൽ ചെയ്യുകയും ചെയ്തു. ഇതെതുടർന്നാണ് ക്യാൻസൽ ചെയ്ത ഓട്ടോ ഡ്രൈവർ അവരെ പിന്തുടർന്ന് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. ഇത് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് കണ്ട ബെംഗളൂരു പൊലീസ് യുവതിയെ വിളിച്ച് നടപടിയെടുക്കുമെന്ന് അറിയിച്ചു.