ജാതി ആള് ചില്ലറക്കാരനല്ല; പല തരത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമിക്കാം

 ജാതി ആള് ചില്ലറക്കാരനല്ല; പല തരത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമിക്കാം

സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. മഴക്കാലത്താണ് കേരളത്തിൽ പ്രധാനമായും വിളവെടുപ്പ് കാലം. കായ്കൾ വിളവെടുക്കാൻ പാകമാകുമ്പോൾ പുറന്തോട് പൊട്ടി ജാതിപത്രി പുറത്തേക്ക് കാണാൻ സാധിക്കും. ഇവ തനിയെ താഴെ വീഴുമ്പോൾ ശേഖരിക്കുകയോ പറിച്ചെടുക്കുകയോ താഴെ കെട്ടിയ വലകളിൽ വീഴുന്നവ ശേഖരിക്കുകയോ ചെയ്യാം. ഇങ്ങനെ ശേഖരിച്ച കായ്ക‌ളുടെ പുറന്തോട് നീക്കം ചെയ്ത് പത്രിയും വിത്തും വേർപെടുത്തിയെടുക്കണം.

പത്രിയും വിത്തും വെള്ളത്തിൽ കഴുകി രണ്ടും വെവ്വേറെ ഉണക്കിയെടുക്കണം. പത്രിയുണങ്ങാൻ 2-3 ദിവസവും കായുണങ്ങാൻ 7-8 ദിവസവും എടുക്കും. ഇവ മഴക്കാലത്ത് ഉണക്കിയെടുക്കാൻ പല തരത്തിലുള്ള ഡ്രയറുകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്

ജാതിയിൽ നിന്ന് പല തരത്തിലുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളും നിർമിക്കാം. ജാതി പത്രിതൈലം, ജാതിക്കായ് തൈലം, ജാതിയില തൈലം, ജാതിക്കായ് സത്ത്, ജാതിപത്രി സത്ത്, ജാതി വെണ്ണ എന്നിവ ഇവയിൽ ചിലതാണ്. ഇത് കൂടാതെ ജാതിതൊണ്ടിൽ നിന്ന് വിവിധ ഉത്പന്നങ്ങൾ നിർമിക്കാം. ജാതി അച്ചാർ, ജാതി സോസ്, ജാതി കാൻഡി, ജാതി സ്ക്വാഷ്, ജാതി സിറപ്പ്, ജാതി വൈൻ എന്നിവയാണ് ഇതിൽ പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *