നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് ഇളകിയോ ? എങ്കിൽ വാഴയില കൊണ്ട് പരിഹരിക്കാം

 നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് ഇളകിയോ ? എങ്കിൽ വാഴയില കൊണ്ട് പരിഹരിക്കാം

മിക്ക വീടുകളിലും നോൺസ്റ്റിക് പാത്രങ്ങൾ കാണും. ആ പാത്രങ്ങളിൽ ചിലതിന്റെയെങ്കിലും കോട്ടങ് ഇപ്പോൾ പോയിട്ടുണ്ടാകും. കോട്ടിങ് പോയിട്ടുള്ള പാത്രങ്ങൾ പൊതുവെ നമ്മൾ കളയാറാണ് പതിവ്. എന്നാൽ ഇനി അങ്ങനെ കളയണ്ട ആ പാത്രങ്ങൾ നമുക്ക് വീണ്ടും ഉപയോഗിക്കാൻ വാഴയില സഹായിക്കും, അത്ഭുതപ്പെടേണ്ട സംഭവം സത്യമാണ്.

അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വെറുക്കാനും പൊരിക്കാനും എല്ലാം നോൺസ്റ്റിക് പാത്രങ്ങൾ നമ്മളെ സഹായിക്കും എന്നത് സംശയമൊന്നുമില്ല. പക്ഷേ പാത്രങ്ങളുടെ കോട്ടിങ് ഇളകിയാൽ പിന്നെ പണി പാളും. ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ സാധാരണയായി ആ പാത്രങ്ങൾ മാറ്റിവയ്ക്കാറാണ് പതിവ്. എങ്കിൽ ഇനി അങ്ങനെ ചെയ്യണ്ട വേറെ വഴിയുണ്ട്.

കോട്ടിങ് ഇളകിപ്പോയ നോൺസ്റ്റിക് പാത്രങ്ങളിൽ വാഴയില ഒരു കോട്ടിങ്ങായി പ്രവർത്തിക്കുമെന്ന് നിങ്ങൾക്കറിയാമോ. വറ പൊരി ഐറ്റംസ് ഉണ്ടാക്കുന്ന സമയത്ത് വാഴയില നോൺസ്റ്റിക് പാത്രത്തിൽ വയ്ക്കാം. അതിനായി വാഴയില പാത്രത്തിന്റെ ആകൃതിയിൽ വെട്ടിയെടുക്കണം. ശേഷം ഈ ഇല ഒന്ന് വാട്ടിയെടുത്ത് തണുക്കാൻ വയ്ക്കാം. വാട്ടിയ വാഴയില പാനിൽ വച്ച് എണ്ണയൊഴിച്ചതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *