ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ നടപടിയില്ലെന്ന് അതിജീവിത
പാലക്കാട്: ലൈംഗികപീഡനക്കേസിൽ പ്രതിക്കെതിരെ അധികൃതരിൽനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് അതിജീവിതയുടെ പരാതി. നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്ന് വനിത കമീഷനും സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അതിജീവിത വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ചളവറ മുണ്ടക്കോട്ടുകുർശി സ്വദേശി മുഹമ്മദ് ബഷീറിനെതിരെയാണ് പരാതി. പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് അതിജീവിത പറഞ്ഞു. ചെർപ്പുളശ്ശേരി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിക്ക് അനുകൂലമായി പൊലീസ് നിൽക്കുകയായിരുന്നു.
തുടർന്നാണ് വനിത കമീഷൻ, സംസ്ഥാന പൊലീസ് മേധാവി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയത്. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹരജി നൽകിയതായും അതിജീവിത പറഞ്ഞു.