മുഖമൂടി ധരിച്ച് ഓഫീസിലെത്തിയ ആൾ മാനേജറെ വെടിവച്ച് കൊലപ്പെടുത്തി; ആക്രമിച്ചത് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവ്

 മുഖമൂടി ധരിച്ച് ഓഫീസിലെത്തിയ ആൾ മാനേജറെ വെടിവച്ച് കൊലപ്പെടുത്തി; ആക്രമിച്ചത് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവ്

അമ്മാൻ: ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ദേഷ്യത്തിൽ ഓഫിസിലെത്തി മാനേജറെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കുണ്ട്. ജോർദാനിലാണ് ഓഫീസിൽ വെടിവയ്പുണ്ടായത്.

തെക്കൻ ജോർദാനിലെ അഖാബയിലെ ഒരു ഫാക്ടറിയിലാണ് സംഭവം ഉണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ യുവാവ് വെടിയുതിർക്കുകയായിരുന്നെന്ന് ‘ജിഡിഎൻ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജോർദാനിയൻ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. പ്രതിയായ യുവാവിനായി തെരച്ചിൽ തുടങ്ങി. ഇയാൾ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *