ഈ കുടി ആരോഗ്യത്തിന് ഹാനികരം; ഭക്ഷണത്തിന് ശേഷം ഉടൻ വെള്ളം കുടിക്കരുതേ,കാരണം
വെള്ളം കുടിക്കാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല. ഭക്ഷണം പോലും അല്പം വൈകിപ്പോയാലും വെള്ളം കുടിക്കാതെ ഒട്ടും കംഫോർട്ട് ആയി ഇരിക്കാൻ പറ്റില്ല. ആരോഗ്യമുള്ള ശരീരത്തിനും വെള്ളം അത്യന്താപേഷിതമാണ്. ഒരു ദിവസം രണ്ടു മുതൽ മൂന്ന് വരെ ലിറ്റർ വെള്ളം കുടിക്കണമെന്നാണ് വിദഗ്ദർ പ്രറയുന്നത്. എങ്കിലും ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്ന ശീലം അത്ര ശരിയല്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഈ ശീലം ഭക്ഷണത്തിന്റെയും വെള്ളത്തിന്റെ ഗുണം കെടുത്തുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഭക്ഷണത്തിന് പിന്നാലെ വെള്ളം കുടിക്കരുത്
ഭക്ഷണത്തിന് തൊട്ട് പിന്നാലെ അല്ലെങ്കിൽ ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് സ്വഭാവിക ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഭക്ഷണം ദഹനപ്രക്രിയ പൂർത്തിയാക്കാതെ വൻ കുടലിലേക്ക് നീങ്ങുകയും ഇത് ആവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു.
കൂടാതെ നിങ്ങൾക്ക് പെട്ടെന്നെ് വിശപ്പ് ഉണ്ടാവാനും കാരണമാകും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.
കൂടാതെ ഭക്ഷണത്തിന് തൊട്ട് പിന്നാലെ വെള്ളം കുടിക്കുന്നത് കൊണ്ട് ഗ്യാസ്റ്റിക് ജ്യൂസ് ഡൈല്യൂട്ട് ആവുകയും എൻസൈമുകളുടെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയിലേക്ക് നയിക്കും.
സ്വാഭാവിക ദഹനം തടസ്സപ്പെടുത്തുന്നതു കൊണ്ട് തന്നെ ഭക്ഷണം ദഹിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം ദഹിക്കാത്ത ഭക്ഷണത്തിലുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറുകയും ഇത് ശരീരത്തിൽ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് അമിത ശരീരഭാരത്തിന് കാരണമാകും.
ഭക്ഷണത്തിന് അര മണിക്കൂർ മുൻപും ശേഷവും വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളത്തിന്റെ അളവു മാത്രമല്ല വെള്ളം കുടിക്കേണ്ട സമയവും മനസ്സിലാക്കേണ്ടത് അവശ്യമാണ്.