കേരളത്തിൽ ‘പോക്കിരി’മോഡൽ ഗുണ്ടാതർക്കമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: പിണറായി വിജയൻ കഴിഞ്ഞ എട്ട് വർഷമായി പറ്റുന്ന അപകടങ്ങൾ പിആർ വച്ച് വെളുപ്പിച്ചെടുക്കുകയാണെന്ന് ബിജെപി നേതാവ് കെ മുരളീധരൻ. പിവി അൻവർ പി ശശി ഏറ്റുമുട്ടലിലും മുരളീധരൻ പ്രതികരിച്ചു. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഓര്‍മ വരുന്നത് വിജയ് നായകനായ പോക്കിരി സിനിമയാണ് എന്നും അതിന്റെ ഒരു ഏകദേശം രൂപമാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു.
രണ്ട് അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയിൽ പ്രതിപാദിക്കുന്ന വിഷയമെങ്കില്‍ കേരളത്തില്‍ പിവി അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പിന്നെ പി ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവർ തമ്മില്‍ കൊള്ളമുതല്‍ പങ്കിടുന്നതിലുള്ള തര്‍ക്കങ്ങളാണ് നാറിയ കഥകള്‍ മുഴുവന്‍ നാട്ടില്‍ പാട്ടാക്കുന്നതിലേക്ക് നയിച്ചത്. വല്ല അബദ്ധം ഇടയ്ക്ക് പറ്റുമ്പോള്‍ പിആര്‍ വെച്ച് വെളുപ്പിച്ചെടുക്കും അതാണ് പിണറായി കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.