കേസ് ഒത്തുതീർക്കണം, കൈക്കൂലിയായി ‘അഞ്ച് കിലോ ഉരുളക്കിഴങ്ങ്’ ചോദിച്ചു; പോലീസുകാരന് സസ്പെന്‍ഷന്‍

 കേസ് ഒത്തുതീർക്കണം, കൈക്കൂലിയായി ‘അഞ്ച് കിലോ ഉരുളക്കിഴങ്ങ്’ ചോദിച്ചു; പോലീസുകാരന് സസ്പെന്‍ഷന്‍

ലഖ്‌നൗ: കേസ് ഒത്തുതീർക്കാൻ കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ കനൗജിൽ ആണ് സംഭവം. കേസ് ഒത്തുതീർപ്പാക്കാൻ രാം കൃപാൽ സിംഗ് എന്ന പോലീസുകാരനാണ് 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചപ്പുന്ന ചൗക്കിയിലെ സബ് ഇൻസ്‌പെക്ടറാണ് രാം കൃപാൽ സിംഗ്. കൈക്കൂലി ചോദിച്ചതിൻ്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഡ് രൂപത്തിലാണ് ഉദ്യോ​ഗസ്ഥൻ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഓഡിയോയിൽ സബ് ഇൻസ്പെക്ടർ കർഷകനോട് 5 കിലോ ‘ഉരുളക്കിഴങ്ങ്’ ആവശ്യപ്പെടുന്നത് കേൾക്കാം. 5 കിലോ തരാൻ കഴിവില്ലെന്നും 2 കിലോ തരാം എന്നും കർഷകൻ പറയുന്നതും കേൾക്കാം. ഓഡിയോ വൈറലായതിനു പിന്നാലെ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യാൻ കനൗജ് എസ്പി അമിത് കുമാർ ആനന്ദ് ഉത്തരവിട്ടു . കനൗജ് സിറ്റിയിലെ സർക്കിൾ ഓഫീസർ കമലേഷ് കുമാറിനെയാണ് കേസിൻ്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് .കേസിൽ വകുപ്പുതല അന്വേഷണവും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *