സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി, മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസത്തെ പഴക്കമുള്ള മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 50 വയസിന് മുകളിൽ പ്രായമുള്ള ആളുടെ മൃതദേഹമാണെന്നാണ് പോലീസിന്റെ നിഗമനം.
കോളേജ് അവധിയായിരുന്നതിനാല്‍ മൃതദേഹം ആരും കണ്ടിരുന്നില്ല. ആ പ്രദേശത്ത് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും അതിലേക്കുള്ള വൈദ്യുതി കണക്ഷന്‍ പുറത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേര്‍ന്നിരിക്കുന്ന വൈദ്യുത കമ്പിയില്‍ പിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് കത്തിക്കരിഞ്ഞത് എന്നാണ് നിഗമനം.
പണിക്കായെത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക് പരിശോധന നടന്നു. എന്നാല്‍ ഇതുവരെ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായിട്ടില്ല.