ചൊവ്വയിൽ പുതിയ മൂന്ന് ​ഗർത്തങ്ങൾ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും ഒന്നിന് ഇന്ത്യൻ ശാശ്ത്രജ്ഞന്റെയും പേര് നൽകി

 ചൊവ്വയിൽ പുതിയ മൂന്ന് ​ഗർത്തങ്ങൾ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും ഒന്നിന് ഇന്ത്യൻ ശാശ്ത്രജ്ഞന്റെയും പേര് നൽകി

ന്യൂഡൽഹി: ചൊവ്വയിൽ പുതുതായി മൂന്ന് ഗർത്തങ്ങൾ ഇന്ത്യൻ ശാശ്ത്രജ്ഞർ. ഇവയിൽ രണ്ടെണ്ണത്തിന് ഇന്ത്യൻ നഗരങ്ങളുടെയും ഒന്നിന് ഒരു ഇന്ത്യൻ ശാസ്ത്രഞ്ജന്റെയും പേര് നൽകി. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) ശാസ്ത്രജ്ഞരാണ് ചൊവ്വയിൽ ഗർത്തങ്ങൾ കണ്ടെത്തിയത്. ഗർത്തങ്ങൾക്ക് മുൻ പിആർഎൽ ഡയറക്ടറുടെയും രണ്ട് ഇന്ത്യൻ പട്ടണങ്ങളുടെയും പേരിടാൻ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ (IAU) അംഗീകാരം നൽകി. ചൊവ്വയിലെ താർസിസ് അഗ്നിപർവത മേഖലയിൽ 21.0°S, 209°W ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഗർത്തങ്ങളെയാണ് ഇന്ത്യൻ സംഘം കണ്ടെത്തിയത്.

ലാൽ ഗർത്തം, മുർസാൻ ഗർത്തം, ഹിൽസ ഗർത്തം എന്നിങ്ങനെയാണ് ഇവക്ക് പേര് നൽകിയത്. 1972 മുതൽ 1983 വരെ സ്ഥാപനത്തെ നയിച്ച, പ്രശസ്ത ഇന്ത്യൻ ജിയോഫിസിസ്റ്റും മുൻ പിആർഎൽ ഡയറക്ടറുമായ പ്രൊഫ. ദേവേന്ദ്ര ലാലിൻ്റെ ബഹുമാനാർത്ഥം 65 കിലോമീറ്റർ വീതിയുള്ള ഗർത്തത്തിന് ‘ലാൽ ക്രേറ്റർ’ എന്ന് പേരിട്ടു. ലാൽ ക്രേറ്ററിൻ്റെ കിഴക്കൻ ഭാ​ഗത്ത് 10 കിലോമീറ്റർ വീതിയുള്ള ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഉത്തർപ്രദേശിലെ ഒരു പട്ടണത്തിൻ്റെ പേരായ മുർസാൻ എന്നും ലാൽ ക്രേറ്ററിൻ്റെ പടിഞ്ഞാറൻ ഭാ​ഗത്തെ ​ഗർത്തത്തിന് ഹിൽസ എന്നും പേരിട്ടു. ബിഹാറിലെ ചെറുപട്ടണമാണ് ഹിൽസ.

Leave a Reply

Your email address will not be published. Required fields are marked *