പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
തൃശൂർ: പാടത്ത് മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ വരവൂരിലാണ് ദാരുണസംഭവം. കുണ്ടന്നൂർ സ്വദേശി രവി (50), അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് കാട്ടുപന്നിയെയും ചത്തനിലയിൽ കണ്ടെത്തി.