തിരുവനന്തപുരത്ത് കുത്തേറ്റ് വഴിയാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വഴിയാത്രക്കാരായ രണ്ടുപേർക്ക് കുത്തേറ്റ് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. ഒരാള്‍ തന്നെയാകാം ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയം.
ഒരാള്‍ തന്നെയാകാം വഴിയാത്രക്കാരെ ആക്രമിച്ചതെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു. അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.