ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്ക്കാരം തിങ്കളാഴ്ച്ച

 ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്ക്കാരം തിങ്കളാഴ്ച്ച

തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച്ച മുണ്ടൂർ പരികർമ്മല മാതാ പള്ളിയിൽ വച്ച് നടത്തും. ഞായറാഴ്ച്ച വീട്ടിൽ പൊതുദർശനം നടത്തും. അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയും കുടുംബാംഗങ്ങളും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും. ഷൈനിന്റെ പിതാവ് ചാക്കോയെ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *