ലഹരി വിൽക്കുന്നത് കാറിലും ബൈക്കിലുമെത്തി; 5.820 ഗ്രാം സിന്തറ്റിക് ലഹരിയുമായി മൂന്നുപേർ പിടിയിൽ

 ലഹരി വിൽക്കുന്നത് കാറിലും ബൈക്കിലുമെത്തി; 5.820 ഗ്രാം സിന്തറ്റിക് ലഹരിയുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം: ബൈക്കിലും കാറിലും കറങ്ങി ലഹരി വില്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കൊളത്തൂർ പോലീസ് ആൺ പ്രതികളെ അറസ്റ്റ് ചെയ്തത്. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.

രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി സാജു കെ എബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂർ എസ് ഐ രാജേഷ്, സി പി ഒമാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *