വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് പാർലമെന്റിൽ അതിക്രമിച്ചു കയറി മൂന്നുപേർ; അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ വ്യാജ തിരിച്ചറിയൽ കാർഡുപയോഗിച്ച് 3 പേർ അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായ മൂന്നുപേരും ഉത്തർപ്രദേശ് സ്വദേശികളാണ്. ജൂൺ നാലിന് ഇവർ ഉച്ചയ്ക്ക് ഒന്നരയോടെ മൂന്നാം നമ്പർ ഗേറ്റിലൂടെ പാർലമെന്റിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്.
ഇവരുടെ ആധാർ കാർഡുകളുടെ നമ്പർ ഒന്നായിരുന്നെന്നും ഫോട്ടോയിൽ മാത്രമായിരുന്നു വ്യത്യാസമെന്നും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.