കൊല്ലത്ത് മഴ പെയ്തപ്പോൾ വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി; ഒന്നും അറിഞ്ഞില്ലെന്ന് വീട്ടുകാർ

 കൊല്ലത്ത് മഴ പെയ്തപ്പോൾ വീട്ടുമുറ്റത്തെ ചന്ദനമരങ്ങൾ മുറിച്ചുകടത്തി; ഒന്നും അറിഞ്ഞില്ലെന്ന് വീട്ടുകാർ

കൊല്ലം: വീട്ടുമുറ്റത്ത് നിന്നിരുന്ന ചന്ദനമരങ്ങൾ മുറിച്ചുകടത്തിയെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴയിൽ ആണ് സംഭവം. ചോഴിയക്കോട് സ്വദേശി ചന്ദ്രിക, അരിപ്പ സ്വദേശി പ്രിയദര്‍ശിനി എന്നിവരുടെ പുരയിടത്തിൽ നിന്ന ഓരോ മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു കടത്തിയത്. മഴയായിരുന്നതു കൊണ്ട് മരം മുറിക്കുന്ന ശബ്ദം കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാവിലെയാണ് വീട്ടുകാര്‍ മരം പോയ വിവരം അറിഞ്ഞത്.

പ്രദേശം നിരീക്ഷിച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മരങ്ങൾ മുറിച്ചതെന്നാണ് വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *