അനാവശ്യ സൈറ്റുകളിൽ നിന്നും മെയിലുകൾ വരുന്നത് ശല്യമായി മാറിയോ? പരിഹാരം എളുപ്പത്തിൽ
അനാവശ്യ സൈറ്റുകളിൽ നിന്നുളള മെയിലുകൾ കൊണ്ട് ഇൻബോക്സ് നിറയുന്നത് ശല്യമായി മാറിയോ? ഡിലീറ്റ് ചെയ്തു മടുത്തെങ്കിൽ ഇനി ഈ പ്രശനം എളുപ്പത്തിൽ പരിഹരിക്കാവുന്നൊരു ട്രിക്കുണ്ട്. നിങ്ങളുടെ ഈമെയിലിൽ തന്നെയുള്ള ഒരു സൂത്രമാണിത്. എങ്ങനെയെന്ന് നോക്കാം.
ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്യുക. അതിൽ നിന്നും മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന സ്‌ക്രീനിൽ നിന്നും സെക്യൂരിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ലെസ് സെക്യുയർ ആപ്പ് അക്സസ് എന്ന ഭാഗത്ത് നിന്നും റിമോട്ട് ടാസ്‌ക്, ക്ലാപ്പർ എന്നീ ഓപ്ഷനുകളിൽ നിന്നും റിമൂവ് ആക്സസ് തിരഞ്ഞെടുത്താൽ മതി. ഇത്തരത്തിൽ ചെയ്ത് പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.
ഗൂഗിൾ സ്റ്റോറേജ് ഫുൾ ആയാൽ എന്ത് ചെയ്യും?
നമ്മുടെയെല്ലാം ജോലിയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഫയലുകളും ചിത്രങ്ങളും മറ്റുമെല്ലാം സ്ഥിരമായി ഉണ്ടാകുന്നയിടമാണ് ഇമെയിൽ. ചിത്രങ്ങളും ഗൂഗിൾ ഫോട്ടോസിലുമുണ്ടാകും. ഒരാവശ്യം വരുമ്പോൾ ഇതിൽനിന്നും തപ്പിപ്പിടിച്ചെടുക്കുന്നത് പലരുടെയും ശീലവുമാണ്. എന്നാൽ ഗൂഗിൾ സ്റ്റോറേജ് ഫുൾ ആണെന്ന് കാട്ടി പലർക്കും ഇപ്പോൾ സന്ദേശങ്ങൾ വന്നിട്ടുണ്ടാകും. ഇതുമൂലം വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാതെ പലരും കുഴങ്ങിയിട്ടുണ്ടാകും.
വലിയ ഫയലുകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശമുള്ളതിനാൽ ചിലർ അത്തരം ചിത്രങ്ങളും ഫയലുകളും ഡിലീറ്റ് ചെയ്യുകയോ നീക്കുകയോ ചെയ്‌തിരിക്കാം. ചിലർ പണം നൽകി ഗൂഗിൾ വൺ എടുത്തിട്ടുമുണ്ടാകാം. ഇതിനായി പ്രതിമാസം 130 രൂപ നൽകേണ്ടി വരും. ഇത്തരത്തിൽ പണച്ചിലവ് വരാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് നോക്കാം.
നമ്മുടെയെല്ലാം മൊബൈലിലെ വാട്‌സാപ്പിലെ ബാക്കപ്പ് നേരിട്ട് ഗൂഗിളിലേക്ക് വരുന്നതാണ് ഈ പ്രശ്‌നകാരണം. മെറ്റയുടെയും ഗൂഗിളിന്റെയും കരാർ അവസാനിച്ചതുകൊണ്ടാണിത്. വാട്‌സാപ്പിന്റെ ബാക്കപ്പ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഈ പ്രശ്‌നം അവസാനിപ്പിക്കാൻ ചെയ്യാവുന്ന ലളിതമായ മാർഗം.വാട്‌സാപ്പിൽ സെറ്റിംഗ്‌സ് എടുത്ത ശേഷം ബാക്കപ്പ് എന്നത് തിരഞ്ഞെടുക്കുക. ഇനി ഏത് അക്കൗണ്ടുമായാണ് വാട്‌സാപ്പ് ലിങ്ക് ചെയ്‌തതെന്ന് ഇവിടെ കാണാനാകും.ഇത് മാറ്റി മറ്റൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത ശേഷം അതിലേക്ക് ലിങ്ക് ചെയ്‌ത് നൽകുക. ഇനി നമ്മൾ നിറഞ്ഞിരുന്ന ഗൂഗിൾ അക്കൗണ്ടിലേക്ക് പോയി ബാക്കപ്പ് എന്നത് വീണ്ടും തിരഞ്ഞെടുക്കുക. ഡിലീറ്റ് ബാക്കപ്പ് അമർത്തുക. ഇതോടെ നിറഞ്ഞ അക്കൗണ്ടിൽ ആവശ്യത്തിന് സ്ഥലം ലഭിക്കുന്നത് കാണാം. ഒപ്പം പുതിയ അക്കൗണ്ടിലേക്ക് വാട്‌സാപ്പ് ബാക്കപ്പ് മാറിയതിനാൽ ആ പ്രശ്‌നവും പരിഹരിക്കപ്പെടും.