മാസങ്ങൾ നീണ്ട ആസൂത്രണം; ഇന്ത്യയുടെ 100 ടൺ സ്വർണം ഇംഗ്ലണ്ടില്‍ നിന്ന് എത്തിച്ച് ആർബിഐ; വീണ്ടും കൂടുതൽ സ്വർണം എത്തിച്ചേക്കും

 മാസങ്ങൾ നീണ്ട ആസൂത്രണം; ഇന്ത്യയുടെ 100 ടൺ സ്വർണം ഇംഗ്ലണ്ടില്‍ നിന്ന് എത്തിച്ച് ആർബിഐ; വീണ്ടും കൂടുതൽ സ്വർണം എത്തിച്ചേക്കും

ന്യൂഡൽഹി: വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണനിക്ഷേപത്തിൽ 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസങ്ങൾ നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച സ്വർണം രാജ്യത്തെത്തിച്ചത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. തുടർന്നുള്ള മാസങ്ങളിൽ വീണ്ടും സമാന അളവിൽ സ്വർണം രാജ്യത്തേക്ക് എത്തിച്ചേക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഒടുവിലത്തെ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *