വാണിജ്യ സിലിണ്ടറിന് 6.5 രൂപ കൂട്ടി; വിമാന ഇന്ധനത്തിന്റെയും വില വർദ്ധിപ്പിച്ചു

 വാണിജ്യ സിലിണ്ടറിന് 6.5 രൂപ കൂട്ടി; വിമാന ഇന്ധനത്തിന്റെയും വില വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന് വില കൂട്ടി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിനാണ് വില 6.5 രൂപ വർദ്ധിപ്പിച്ചത്. വില 1,652.50 രൂപയാണ് ഇപ്പോഴത്തെ വില. പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില.

ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *