കന്നഡയിലെ ജനങ്ങളുടെ വിധി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി
ബെംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതിയായ പ്രജ്വൽ രേവണ്ണക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവി. ആദ്യഘട്ടം മുതൽ പ്രജ്വലിന് ഹാസനിൽ ലീഡ് നിലനിർത്തിയെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേലാണ് വിജയിച്ചത്, 2019 ൽ ആയിരുന്നു ആദ്യമായി പ്രജ്വൽ ലോക്സഭയിലേക്ക് മത്സരിച്ചത്.
പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതിയും തുടര്‍ന്നുള്ള കോലാഹലങ്ങളും ദേശീയതലത്തില്‍ ചര്‍ച്ചയായ സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ജെഡിഎസിന് സ്വാധീനമുള്ള ബെംഗളൂരു റൂറല്‍, മാണ്ഡ്യ, ഹസന്‍, മൈസൂര്‍, ചാമരാജനഗര്‍, ബെംഗളൂരു സൗത്ത്, തുംകൂര്‍ മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് നടന്നത് ഈ ഘട്ടത്തിലായിരുന്നു. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ആരോപണക്കിന്റെ മണ്ഡലങ്ങള്‍ ഈ ദൃശ്യങ്ങള്‍ ഹസനിലും മാണ്ഡ്യയിലും ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം. ദേവഗൗഡയുടെ പകരക്കാരനായി 2019ലാണ് പൗത്രനായ പ്രജ്ജ്വല്‍ രേവണ്ണ ഇവിടെ സ്ഥാനാര്‍ത്ഥിയായത്. ബിജെപിയുടെ എ മഞ്ജുവിനെ പരാജയപ്പെടുത്തിയായിരുന്നു പ്രജ്ജ്വല്‍ രേവണ്ണ ആദ്യമായി ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.